കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയിൽ നിന്നും കാണാതായ സ്കൂട്ടർ പൊൻകുന്നത്തുനിന്ന് കണ്ടെത്തിയതായി വാഹന ഉടമ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പ്രതികരിച്ചു. കാഞ്ഞിരപ്പള്ളി പേട്ട സ്കൂളിന് സമീപം തൈപ്പറമ്പിൽ ജലീലിന്റെ വീട്ടിന്റെ മുൻപിൽ വച്ചിരുന്ന സ്കൂട്ടർ ആയിരുന്നു കാണാതെ പോയത്.
📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/BwwgkXf5F2HIKEpjPt5wSp?mode=wwc

വീട്ടുമുറ്റത്ത് വെച്ചിരുന്ന സ്കൂട്ടർ ഇന്നലെ അർദ്ധരാത്രിയോടെ കാണാതായതോടെ സമീപപ്രദേശങ്ങളിൽ അന്വേഷിച്ചെങ്കിലും സ്കൂട്ടർ കണ്ടെത്തുവാൻ കഴിയാത്തതിനാൽ കാഞ്ഞിരപ്പള്ളി പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് പൊൻകുന്നത്തെ വേറെ ഹൗസിന് സമീപത്ത് നിന്നും സ്കൂട്ടർ കണ്ടെത്തിയത്.


