കോട്ടയം: കോട്ടയത്ത് മയക്കുമരുന്ന് ലഹരി വില്പന സംഘത്തിലെ പ്രധാന ഇടനിലക്കാരൻ എംഡിഎംഎ യുമായി പിടിയിലായി. കോട്ടയം കഞ്ഞിക്കുഴി സ്വദേശിയായ കിരൺ മനോജ് ആണ് അറസ്റ്റിലായത്. 12 ഗ്രാം എംഡിഎംഎയും ഇയാളിൽ നിന്ന് പൊലീസ് കണ്ടെടുത്തു.

ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്പിയുടെ ലഹരി വിരുദ്ധ സേന, കോട്ടയം ഈസ്റ്റ് പോലീസ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

Your email address will not be published. Required fields are marked *