കാഞ്ഞിരപ്പള്ളി: പുതിയ അധ്യയന വർഷത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള കാഞ്ഞിരപ്പള്ളി പഞ്ചായത്ത് തല സ്കൂൾ പ്രവേശനോത്സവം വിഴിക്കത്തോട് വി എച്ച് എസ് എസ് സ്കൂളിൽ നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ ജെസ്സി ഷാജൻ പരുപാടി ഉദ്ഘാടനം ചെയ്തു.

സ്കൂൾ പി ടി എ ആക്ടിങ് പ്രസിഡന്റ് സന്ധ്യ രതീഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഹെഡ്മിസ്ട്രസ് മുഹമ്മദ് റാഫി സ്വാഗതം ആശംസിച്ചു. ബ്ലാക്ക് പഞ്ചായത്ത് മെമ്പർ ജോളി മടുക്കക്കുഴി വിദ്യാർഥികൾക്കുള്ള പഠനോപകരണങ്ങൾ വിതരണം ചെയ്തു.