ഷാരുഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ ആരാധകർ ആഘോഷമാക്കുകയാണ്. തമിഴ് താരങ്ങളാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. നയൻതാരയാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. ഇപ്പോൾ നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വിഘ്നേഷ് ശിവന് ഷാരുഖ് ഖാൻ നൽകിയ മുന്നറിയിപ്പാണ് വൈറലാവുന്നത്.

‘എല്ലാ സ്നേഹത്തിനും നന്ദി വിഘ്നേഷ് ശിവൻ. നയൻതാര അടിപൊളിയാണ്. ഓ ഞാൻ ആരോടാണ് ഇതെല്ലാം പറയുന്നത്. നിങ്ങൾക്ക് ഇതെല്ലാം അറിയാവുന്നതല്ലേ. പക്ഷേ ഭർത്താവൊന്ന് സൂക്ഷിക്കണ്. അവർ ഇപ്പോൾ ചില പ്രധാനപ്പെട്ട കിക്കുകളും പഞ്ചുകളും പഠിച്ചിട്ടുണ്ട്.’- എന്നാണ് ഷാരുഖ് ഖാൻ കുറിച്ചത്. ജവാന്റെ ടീസർ പുറത്തെത്തിയതിനു പിന്നാലെ ഷാരുഖ് ഖാനേയും നയൻതാരയേയും ഉൾപ്പടെയുള്ള ടീമിനെ വിഘ്നേഷ് പ്രശംസിച്ചിരുന്നു. ഇതിന് മറുപടിയാണ് തരത്തിന്റെ വാക്കുകൾ.

വിഘ്നേശ് ശിവൻ വൈകാതെ ഇതിന് മറുപടി നല്കി. നന്ദിയുണ്ട് സാര്‍ ഞാന്‍ ശ്രദ്ധിച്ചോളാം, പക്ഷെ ഞാന്‍ കേട്ടത് നിങ്ങള്‍ തമ്മില്‍ ചിത്രത്തില്‍ റോമാന്‍സ് രംഗങ്ങള്‍ ഉണ്ടെന്നാണ്. അതിനാല്‍ റോമാന്‍സ് രാജാവില്‍ നിന്നും റോമാന്‍സ് പഠിച്ചിരിക്കും. താങ്കളൊടൊപ്പമുള്ള സ്വപ്നതുല്യമായ ആദ്യ ചിത്രത്തില്‍ അത്യധികം സന്തോഷത്തിലാണ്. ചിത്രം ഒരു ആഗോള ബ്ലോക്ബ്ലസ്റ്റര്‍ ആകും” -വിഘ്നേശ് മറുപടിയില്‍ കുറിച്ചു.

അറ്റ്ലി ആണ് ചിത്രത്തിന്റെ സംവിധാനം. ചിത്രത്തില്‍ സാന്യ മല്‍ഹോത്രയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷാരൂഖ് ഖാന് ഏറെ പ്രതീക്ഷയുള്ള ചിത്രമാണ് ‘ജവാൻ’. ഷാരൂഖ് ഖാൻ ചിത്രത്തില്‍ ഇരട്ട വേഷത്തിലാണ് എത്തുന്നത് എന്നാണ് വിവരം. ‘റോ’യിലെ (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനായ അച്ഛനും ഒരു ഗ്യാങ്സ്റ്ററായ മകനുമാണ് ഈ കഥാപാത്രങ്ങളെന്നാണ് റിപ്പോര്‍ട്ട്. ഒരു അന്വേഷണോദ്യോഗസ്ഥയായി നയന്‍താര വേഷമിടുന്ന ചിത്രം പ്രദര്‍ശനത്തിനെത്തുക സെപ്തംബര്‍ ഏഴിന് ആയിരിക്കും. നയൻതാരയുടെ ബോളിവുഡ് അരങ്ങേറ്റമാണ് പുതിയ ചിത്രം.റെഡ് ചില്ലീസ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഗൗരി ഖാന് ആണ് നിര്‍മ്മാണം.