സോൾ: കിം ജോങ് ഉന്നിന്റെ നേതൃത്വത്തിലുള്ള ഉത്തരകൊറിയൻ ഭരണകൂടം തങ്ങളുടെ ആണവായുധ പദ്ധതി ഉപേക്ഷിക്കാൻ അന്താരാഷ്ട്ര സമൂഹത്തിന്റെ ആഹ്വാനങ്ങൾക്കിടയിലും ഒരു ലക്ഷണവും കാണിച്ചിട്ടില്ല.

ദക്ഷിണ കൊറിയയുമായിചേർന്നുള്ളസൈനികാഭ്യാസത്തിനായി യുഎസ് വിമാനവാഹിനി കപ്പൽ ബുസാനിലെ നാവികത്താവളത്തിൽഎത്തിയതിനു തൊട്ടു പിന്നാലെ ഉത്തര കൊറിയ പുതിയ ആണവായുധങ്ങളുടെ ചിത്രങ്ങൾ പുറത്തുവിട്ടു. ചെറുതും എന്നാൽ അതീവ വിനാശകരവുമായതും യുഎസിലെത്തുന്ന ഭൂഖണ്ഡാന്തര മിസൈലുകളിൽ പോർമുനകളായി ഉപയോഗിക്കാവുന്നതുമായ ആയുധങ്ങളുടെ ചിത്രങ്ങളാണിവ.

യു.എസിനെ അക്രമിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക് മിസൈലുകളിൽ ഘടിപ്പിക്കാൻ കഴിയുന്ന ആയുധശേഖരങ്ങളാണ് ഉത്തര കൊറിയയുടെ കൈവശമുള്ളതെന്ന് വിദഗ്ദർ പറഞ്ഞു. ഉത്തര കൊറിയയുടെ ഔദ്യോഗിക മാധ്യമ ഏജൻസിയായ കെ.സി.എൻ.എയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. രാജ്യത്തിന്റെ ആണവായുധശേഖരം വർധിപ്പിക്കുന്നതിനും ശക്തമായ ആയുധങ്ങൾ നിർമിക്കുന്നതിനും കിം ജോങ് ഉൻ ഉത്തരവിട്ടതായും കെ.സി.എൻ.എ റിപ്പോർട്ടിൽ പറയുന്നു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *