കോഴിക്കോട്: സംവിധായകൻ രാജസേനന് പിന്നാലെ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി മത്സരിച്ച നടൻ ഭീമൻ രഘു സിപിഎമ്മിലേക്ക്.

വിദേശയാത്രയിലുള്ള മുഖ്യമന്ത്രി പിണറായി വിജയൻ തിരിച്ചെത്തിയശേഷം പാർട്ടിപ്രവേശനത്തെക്കുറിച്ച് നേരിട്ടു കണ്ട് സംസാരിക്കുമെന്നാണ് ലഭിക്കുന്ന വിവരം. താൻ ബിജെപിയിൽ ഉണ്ടായിരുന്ന കാലത്ത് ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കാൻ തനിക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രീയ പ്രവർത്തനം ഇഷ്ടപ്പെടുന്ന വ്യക്തിയായതിനാലാണ് ഈ രംഗത്തേക്ക് എത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് താൻ. അദ്ദേഹത്തിൻ്റെ പ്രവർത്തനങ്ങളെ എന്നും പ്രശംസിച്ചിട്ടുണ്ട്. കേരളത്തിനായി ഒരുപാട് നല്ല കാര്യങ്ങളാണ് അദ്ദേഹം ചെയ്യുന്നത്. അങ്ങനെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമാകാനാണ് താൻ ആഗ്രഹിക്കുന്നതെന്നും ഭീമൻ രഘു വ്യക്തമാക്കി.

അടുത്തിടെ, സംവിധായകൻ രാജസേനനും ബിജെപി വിട്ട് സിപിഎമ്മില്‍ ചേർന്നിരുന്നു. രാഷ്ട്രീയക്കാരൻ എന്ന നിലയിലും കലാകാരനെന്ന നിലയിലും വലിയ അവഗണനയാണ് ബിജെപിയിൽനിന്നു നേരിട്ടതെന്ന് രാജസേനന്‍ വെളിപ്പെടുത്തിയിരുന്നു.


There is no ads to display, Please add some

By Fazil

Leave a Reply

Your email address will not be published. Required fields are marked *