കാഞ്ഞിരപ്പള്ളി: താലൂക്കിലെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി കൊണ്ടിരിക്കുന്ന അനതികൃതമായി പാറ,മണ്ണ് ഖനന പ്രവർത്തങ്ങൾ നിർത്തിവയ്ക്കാൻ അധികാരികളുടെ ഭാഗത്ത് നിന്ന് അടിയന്തിരമായി ഇടപെടലുണ്ടാകണമെന്നും കാഞ്ഞിരപ്പള്ളി ടൗണിനോട് ചേർന്ന്‌ നിൽക്കുന്ന വട്ടപ്പാറ മലയുടെ തെക്കുവശത്തായി സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ എല്ലാ വിധ മാനദണ്ഡങ്ങളും ലംഘിച്ച്കൊണ്ട് നടത്തുന്ന പാറ,മണ്ണ് ഖനനത്തിനെതിരെ ജില്ലാ ദുരന്തനിവാരണ അതോരിറ്റിയുടെ അടിയന്തിമായ നടപടിയുണ്ടാവണമെന്ന് എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചാത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.

എസ്ഡിപിഐ പഞ്ചായത്ത് കമ്മിറ്റി അധ്യക്ഷൻ അലി അക്ബറിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മണ്ഡലം സെക്രട്ടറി വിഎസ് അഷറഫ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു.മുഹമ്മദ് നൂഹ്‌ തേനം മാക്കൽ,മുഹമ്മദ് സിയാജ് വട്ടകപ്പാറ, കെ കെ നിജാസ് കന്നുപറമ്പിൽ, എൻഎം ജലാൽ, ബാദുഷ തൈപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.

നിയമം ലംഘിച്ചുകൊണ്ടു നടത്തുന്ന ഘനന പ്രവർത്തനങ്ങൾക്കെതിരെ സംസ്ഥാന ദുരന്തനിവാരണ അതോരിറ്റിക്കും കാഞ്ഞിരപ്പള്ളി താലൂക്ക് വികസന സമിതിക്കും പരാതി നൽകുമെന്നും എസ്ഡിപിഐ ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *