കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് 21-ാം വാർഡും മണ്ണാർക്കയം ജനതാ ക്ലബും, തിരുവല്ല ഐമൈക്രോ സർജറി കണ്ണാശുപത്രി വിഷൻ 2024ൻ്റേയും സംയുക്താഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു.

ഇന്ന് രാവിലെ മണ്ണാർക്കയം ജനതാ ക്ലബിൽ നടന്ന ക്യാമ്പ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജോളി മടുക്കുകുഴി ഉദ്ഘാടനം ചെയ്തു. ജനതാ ക്ലബ് പ്രസിഡന്റ് ജോയി മുണ്ടാംപള്ളി അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ മഞ്ജു മാത്യു,ജനതാ ക്ലബ് സെക്രട്ടറി ജോർജ് കോര തുടങ്ങിയവർ സംസാരിച്ചു.
