കാഞ്ഞിരപ്പള്ളി : കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ പട്ടിമറ്റത്ത് പിക്കപ്പ് വാനിന് പിന്നിൽ സ്കൂട്ടറിടിച്ച് അപകടം. സ്കൂട്ടർ യാത്രികനായ ഇടക്കുന്നം സ്വദേശിയെ പരിക്കുകളോടെ കാഞ്ഞിരപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചകഴിഞ്ഞു നാലരയോടെ പട്ടിമറ്റം കുളപ്പുറത്ത് വെച്ചായിരുന്നു അപകടം.