2027ലെ സിബിഎസ്ഇ പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് ബോര്‍ഡ് പരീക്ഷകളുടെ ഡേറ്റ് ഷീറ്റ് പ്രസിദ്ധീകരിച്ചു. പരീക്ഷകള്‍ ഫെബ്രുവരി 16ന് ആരംഭിക്കും. പത്താം ക്ലാസ് പരീക്ഷകള്‍ 2027 മാര്‍ച്ച് ഒന്‍പതിന് അവസാനിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷകള്‍ ഏപ്രില്‍ ഒമ്പത് വരെയാണ് നടക്കുക. എല്ലാ പരീക്ഷകളും രാവിലെ 10.30നാണ് ആരംഭിക്കുന്നത്.

പത്താം ക്ലാസ് പരീക്ഷ ഫെബ്രുവരി 16ന് പെയിന്റിങ് വിഷയത്തോടെയാണ് ആരംഭിക്കുന്നത്. ഫെബ്രുവരി 17ന് ഗണിതം (സ്റ്റാന്‍ഡേര്‍ഡ്, ബേസിക്), 19ന് ഹോം സയന്‍സും 22ന് സയന്‍സ് പരീക്ഷയും നടക്കും. 24ന് കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് വിഷയങ്ങളുടെ പരീക്ഷ നടക്കും. ഫെബ്രുവരി 26ന് ഇംഗ്ലീഷ് പരീക്ഷയും ഫെബ്രുവരി 27ന് മലയാളം ഉള്‍പ്പെടെയുള്ള പ്രാദേശിക ഭാഷാ പരീക്ഷകളും നടത്തും. മാര്‍ച്ച് മൂന്നിനാണ് ഹിന്ദി പരീക്ഷ. മാര്‍ച്ച് നാലിന് ഉറുദു, പഞ്ചാബി, ബംഗാളി, തമിഴ്, മറാഠി, ഗുജറാത്തി, മണിപ്പൂരി, തെലുങ്ക് തുടങ്ങിയ ഭാഷാ വിഷയങ്ങളിലും പരീക്ഷ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *