കോട്ടയം: പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വിരോധത്തെ തുടർന്ന് വീട്ടിൽ അതിക്രമിച്ച് കയറി ഗൃഹനാഥന്റെ ഭാര്യയെയും മക്കളെയും ഭീഷണിപ്പെടുത്തുകയും ഭാര്യയോട് അപമര്യാദയായി പെരുമാറുകയും ചെയ്ത കേസിൽ യുവാവിനെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലെ നാല്പത്തിമല ഭാഗത്തുള്ള വിനോയ് എന്നയാളുടെ വീട്ടിലാണ് പ്രതി അതിക്രമിച്ച് കയറിയത്.

പണം ആവശ്യപ്പെട്ടിട്ട് നൽകാത്തതിലുള്ള വിരോധത്തെ തുടർന്ന് വീട്ടിലെത്തിയ പ്രതി വിനോയിയുടെ ഭാര്യയെയും മക്കളെയും ചീത്തവിളിക്കുകയും ഭീഷണിപ്പെടുത്തി മാനസികമായി വിഷമിപ്പിക്കുകയും ചെയ്തു. തുടർന്ന് വീട്ടമ്മയായ സ്ത്രീയുടെ സ്വർണ്ണമാല പിടിച്ചുപറിക്കാൻ ശ്രമിക്കുന്നതിനിടെ ഭയന്ന് മാറിയ വിനോയിയുടെ ഭാര്യയുടെ നൈറ്റിയിൽ കടന്നുപിടിച്ച് അപമര്യാദയായി പെരുമാറുകയായിരുന്നുവെന്നാണ് കേസ്. സംഭവവുമായി ബന്ധപ്പെട്ട് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിലെ ഒന്നാം പ്രതിയായ അതിരമ്പുഴ വില്ലേജ്, മാന്നാനം കരയിൽ, തെള്ളകം പി.ഒ., ചൂരക്കുലാം വീട്ടിൽ ജോസഫിന്റെ മകൻ ക്രിസ്റ്റീൻ സി. ജോസഫ് (30) ആണ് അറസ്റ്റിലായത്.

കോട്ടയം ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഇയാൾക്കെതിരെ കേസുകളുണ്ട്. കാപ്പ നിയമപ്രകാരം കരുതൽ തടങ്കലിൽ കഴിഞ്ഞ് അടുത്തിടെയാണ് ഇയാൾ പുറത്തിറങ്ങിയത്. ഗാന്ധിനഗർ പോലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ. ജേർലിൻ വി. സ്കറിയയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എസ്.ഐമാരായ ജയപ്രകാശ്, ശരണ്യ, എസ്.സി.പി.ഒ. രഞ്ജിത്ത്, സി.പി.ഒമാരായ രാജീവ്, സുനു ഗോപി എന്നിവർ അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *