കാഞ്ഞിരപ്പള്ളി: പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ എല്ലാം വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കുള്ള ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ എക്സലെൻസ് അവാർഡിന് ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്ക് കാഞ്ഞിരപ്പള്ളി ലൂർദ് ഹാളിൽ വച്ച് നടക്കുന്ന പരിപാടി ബഹു രജിസ്ട്രേഷൻ, പുരാവസ്‌തു പുരാരേഖ മ്യൂസിയം വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും.

ബഹു. നിയമസഭ ചീഫ് വിപ് ഡോ. എൻ ജയരാജും. ബഹു. എം.പി ആൻറോ ആൻ്റണിയും ചേർന്ന് ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്നു. ബഹു. പൂഞ്ഞാർ എം എൽ എ സെബാസ്റ്റ്യൻ കുളത്തുങ്കൽ മുഖ്യപ്രഭാഷണം നടത്തുന്നു. പരിപാടിയിൽ രാഷ്ട്രീയ സാമുദായിക സാംസ്‌കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.

പ്രസ്‌തുത പരിപാടിയിൽ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി ഏവരെയും സാദരം ക്ഷണിച്ചുകൊള്ളുന്നു.

Leave a Reply

Your email address will not be published. Required fields are marked *