മുണ്ടക്കയം : INTUC ജനറൽ വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ മുണ്ടക്കയം മേഖലയിലെ 150 ൽ പരം അർഹരായ കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. INTUC കോട്ടയം ജില്ലാ ജനറൽ സെക്രട്ടറി ടി ടി സാബുവിന്റെ ആദ്യക്ഷതയിൽ ചേർന്ന യോഗം DCC ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര ഉത്ഘാടനം ചെയ്തു. രാഷ്ട്രീയ പ്രവർത്തനം ദുർബലരുടെ പക്ഷം പിടിക്കലാണെന്ന് ഗാന്ധിയെൻ വിശ്വാസത്തെ ഉയർത്തിപ്പിടിച്ചു കൊണ്ടാണ് INTUC പ്രവർത്തകർ ഇത്തരം സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതെന്ന് അഡ്വ. ജോമോൻ ഐക്കര അഭിപ്രായപ്പെട്ടു. കെ എസ് രാജു, ബോബി കെ മാത്യൂ , അരുൺ കോക്കാപ്പള്ളി, ഷീബ ഡിഫൈൻ, വിജയമ്മ ബാബു, ഫ്ളോറി ആന്റെണി, ശ്രീലത, ജോസ് കെ ജെ,അജി തങ്കച്ചൻ, എം എം കുഞ്ഞുഞ്ഞ്, അനിൽകുമാർ, സാബു ,റോണി, സി തമ്പി, അരവിന്ദാക്ഷൻ, തുടങ്ങിയവർ സംസാരിച്ചു.
There is no ads to display, Please add some