മസ്കറ്റ്: ഒമാനിൽനിന്നുള്ള യാത്രക്കാരെ വലച്ച് വീണ്ടും എയർഇന്ത്യ എക്സ്പ്രസ് വിവിധ സർവീസുകൾ റദ്ദാക്കി. ഒമാനിൽനിന്ന് കേരളത്തിലേക്കുള്ള വിമാനങ്ങളാണ് റദ്ദാക്കിയത്. ഈമാസം 28 മുതൽ ജൂൺ ഒന്നുവരെയുള്ള വിവിധ സർവ്വീസുകൾ നേരത്തെ റദ്ദാക്കിയിരുന്നു. എയർഇന്ത്യയുടെ തീരുമാനം ആയിരക്കണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കും.

റദ്ദാക്കിയ വിമാനസർവീസുകൾ:

ജൂൺ രണ്ട്, നാല്, ആറ് തീയതികളിലെ കോഴിക്കോട്- മസ്കറ്റ് വിമാനം

ജൂൺ മൂന്ന്, അഞ്ച്, ഏഴ് തീയതികളിലെ മസ്കറ്റ്- കോഴിക്കോട് സർവ്വീസുകൾ

ജൂൺ ഒന്ന്, മൂന്ന്, അഞ്ച് ഏഴ് തീയതികളിലെ കണ്ണൂർ- മസ്കറ്റ്- കണ്ണൂർ സർവ്വീസുകൾ

ജൂൺ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് തീയതികളിലെ തിരുവനന്തപുരം- മസ്കറ്റ് സർവ്വീസ്

Leave a Reply

Your email address will not be published. Required fields are marked *