വയനാട്: ബസ് സ്റ്റോപ്പിനു മുകളിൽ തെങ്ങ് വീണുണ്ടായ അപകടത്തിൽ പരിക്കേറ്റ്ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. കൽപ്പറ്റ ഗവൺമെന്റ് ഐടിഐ വിദ്യാർത്ഥിയും കാട്ടിക്കുളം പനവല്ലി സ്വദേശിയുമായ സി.എൻ നന്ദു (19) ആണ് മരിച്ചത്.

അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നന്ദുവിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. ശനിയാഴ്ച വൈകുന്നേരം ബസ് കാത്തുനിൽക്കുന്നതിനിടെയാണ് പുളിയാർ മലയിലെ ബസ് സ്റ്റോപ്പിന് മുകളിലേക്ക് തെങ്ങ് വീണത്.

പനവല്ലി ചൂരൻ പ്ലാക്കൽ ഉണ്ണിയുടേയും ശ്രീജയുടേയും മകനാണ്. ദേവപ്രിയ, ഋതുദേവ് എന്നിവർ സഹോദരങ്ങളാണ്.

By Fazil

Leave a Reply

Your email address will not be published. Required fields are marked *