ചെന്നൈ: പൊങ്കൽ സമ്മാനമായി തമിഴ്നാട്ടിലെ റേഷൻ കാർഡുടമകൾക്ക് സൗജന്യ അരിക്കും പഞ്ചസാരയ്ക്കുമൊപ്പം ആയിരം രൂപയും നൽകുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ.

ജനുവരി 15 നാണ് സംസ്ഥാനത്ത് പൊങ്കൽ ആഘോഷം. ആദായനികുതി അടയ്ക്കുന്നവർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാർ ജീവനക്കാർ എന്നിവരൊഴികെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും കിറ്റിനൊപ്പം 1000 രൂപയും സമ്മാനമായി വിതരണം ചെയ്യും.

കഴിഞ്ഞ വർഷങ്ങളിൽ നൽകി വന്ന ആയിരം രൂപ ധനസഹായം ഒഴിവാക്കിയതിനെതിരെ എ.ഐ.ഡി.എം.കെ. ഉൾപ്പടെയുള്ള പ്രതിപക്ഷ പാർട്ടികൾ വിമർശിച്ച് രംഗത്തെത്തിയതിനു പിന്നാലെയാണ് സർക്കാരിന്റെ പുതിയ പ്രഖ്യാപനം. പണം ബാങ്ക് അക്കൗണ്ടുകളിലൂടെയാകും ലഭിക്കുക

സ്ത്രീകൾക്ക് പ്രതിമാസം നൽകിവരാറുള്ള ആയിരം രൂപ പ്രതിമാസ ധനസഹായം പൊങ്കലിനു മുന്നോടിയായി ജനുവരി 10-ന് തന്നെ നൽകുമെന്നും സർക്കാർ പ്രഖ്യാപിച്ചു. സാധരണ എല്ലാ മാസവും 15-ഓടെയാണ് തുക അക്കൗണ്ടിലെത്തുക.

Leave a Reply

Your email address will not be published. Required fields are marked *