മുണ്ടക്കയം: മുണ്ടക്കയം വണ്ടൻപതാലിൽ നിയന്ത്രണം വിട്ട കാർ ഓട്ടോയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോ ഡ്രൈവർക്കും യാത്രക്കാർക്കും പരുക്ക്.

ശനിയാഴ്ച വൈകുന്നേരം 6 മണിയോടെയായിരുന്നു അപകടം. മുണ്ടക്കയത്തു നിന്നും വണ്ടൻപതാൽലേയ്ക്ക് വരുന്ന ഓട്ടോയിൽ നിയന്ത്രണം വിട്ട കാർ ഇടിച്ച് കയറുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റ ഓട്ടോ ഡ്രൈവർ നിയാസിനെയും യാത്രക്കാരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാവാം അപകട കാരണമെന്നാണ് ലഭിക്കുന്ന വിവരം.

Leave a Reply

Your email address will not be published. Required fields are marked *

You missed