കോട്ടയം: പാമ്പാടിയിൽ സിനിമാ താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. നിരവധി സിനിമകളിൽ അഭിനയിച്ച മീനടം സ്വദേശി വിനോദിനെ(45) യാണ് പാമ്പാടി ഡ്രീം ലാന്റ് ബാറിന് മുന്നിൽ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മാരുതി ഓൾട്ടോ 800 കാറിനുള്ളിലാണ് ഇയാളെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് 12 മണിയോടെ ഇയാൾ ബാറിലെത്തിയത് എന്ന് പോലീസ് പറയുന്നു. എന്നാൽ നേരം വൈകിയിട്ടും ഇയാൾ കാറിനുള്ളിൽ നിന്നും ഇറങ്ങാതെ വന്നതോടെ ബാർ ജീവനക്കാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു.

തുടർന്ന് പോലീസെത്തി ഇയാളെ പാമ്പാടി താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പാമ്പാടി എസ് എച്ച് ഒ സുവർണ്ണകുമാറിന്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘം സ്ഥത്തെത്തി മേൽ നടപടി സ്വീകരിച്ചു.

കൈതമറ്റം ഫിലിംസിന്റെ നത്തോലി ഒരു ചെറിയ മീനല്ല അയ്യപ്പനും കോശിയും തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് വിനോദ്. അവിവാഹിതനാണ്.

Leave a Reply

Your email address will not be published. Required fields are marked *

You missed