വെള്ള തൊപ്പിയണിഞ്ഞ്, നെഞ്ചത്ത് റോസാപ്പൂവുമായി നിൽക്കുന്ന കൊച്ചു ചാച്ചാജിമാർ, ഒപ്പം ഭാരതാംബയും, ഇന്ദിരാഗാന്ധിയും! കളിക്കൊഞ്ചലുമായി ശിശുദിനമാഘോഷിച്ച് കുരുന്നുകൾ… കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തിലെ 69ആം നമ്പർ അങ്കണവാടിയിൽ ശിശുദിനം വിപുലമായി ആഘോഷിച്ചു.

എ.എൽ.എം.എസ് കമ്മറ്റി പ്രസിഡന്റ് അൻസാരി അധ്യക്ഷത വഹിച്ച യോഗം എ.എൽ.എം.എസ് കമ്മറ്റി സെക്രട്ടറി അബ്ദുൽസലാം ഉദ്ഘാടനം ചെയ്തു. മുൻ പഞ്ചായത്ത് അംഗം സുബിൻ സലിം, സിസ്റ്റർ ലിബിൻ ( പ്രാഥമിക ആരോഗ്യ കേന്ദ്രം കാളകെട്ടി) അങ്കണവാടി ഹെൽപർ അയിഷ ബീഗം എന്നിവർ നേതൃത്വം നൽകി.

കാഞ്ഞിരപ്പള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഓൺലൈൻ മാധ്യമ സ്ഥാപനമായ ക്രിട്ടിക്കൽ ടൈംസിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഫാൻസി ഡ്രസ്സ് മത്സരം സംഘടിപ്പിച്ചു. വിജയികളായവർക്കും പങ്കെടുത്ത കുട്ടികൾക്കും ട്രോഫി, മെഡൽ, സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള സമ്മാനങ്ങൾ നൽകി.

എന്താണ് പ്രമേഹമെന്നും പുതിയ ചികിത്സാരീതികൾ എങ്ങനെയാണെന്നും പ്രമേഹത്തെ ഫലപ്രദമായി എങ്ങനെ നിയന്ത്രിക്കാനാകുമെന്നും, ബ്രെസ്റ്റ് ക്യാന്‍സര്‍ അഥവാ സ്തനാര്‍ബുദത്തിന്റെ ലക്ഷണങ്ങൾ എന്തൊക്കെ എങ്ങനെ പ്രതിരോധിക്കാം തുടങ്ങിയവയെക്കുറിച്ച് ലോക പ്രമേഹ ദിനം കൂടിയായ ഇന്ന് സിസ്റ്റർ ലിബിൻ രക്ഷിതാക്കൾക്ക് ക്ലാസ് എടുത്തു. പായസ വിതരണത്തോടുകൂടി പരിപാടികൾക്ക് വിരാമം കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *