കോട്ടയം: എംസി റോഡില്‍ കോട്ടയം നീലിമംഗലം വാഹനങ്ങളുടെ കൂട്ടയിടി. അമിത വേഗത്തിൽ എത്തിയ കാർ ബസ്സിൽ ഇടിക്കുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. തുടർന്ന് ബസ്സിന്റെ പിന്നാലെ എത്തിയ മറ്റു വാഹനങ്ങളും അപകടത്തിൽപ്പെട്ടു.

വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് നാലുമണിയോടെ ആയിരുന്നു സംഭവം. എറണാകുളത്തു നിന്നും കോട്ടയം റൂട്ടിൽ എത്തിയ എം ആന്റ് എം ബസ്സിൽ എതിർദിശയിൽ നിന്ന് എത്തിയ ഹുണ്ടായി ക്രെറ്റ കാർ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ പൂർണ്ണമായും തകർന്ന കാർ റോഡരികിലേക്ക് തെന്നി നീങ്ങിയ നിലയിലാണ്. അപകടത്തിൽ ബസ്സിന്റെ മുൻഭാഗവും തകർന്നിട്ടുണ്ട്.

അപകടത്തെ തുടർന്ന് ബസ് നിർത്തിയതോടെയാണ് പിന്നാലെ എത്തിയ ടാറ്റാ സുമോ ബസ്സിന് പിന്നിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ കാർ യാത്രക്കാർ ഉൾപ്പെടെ നാലോളം പേർക്ക് പരിക്ക് ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.