യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ള പാസ്‌പോര്‍ട്ട്, വിസ, സാക്ഷ്യപ്പെടുത്തല്‍ (അറ്റസ്റ്റേഷന്‍) തുടങ്ങിയ കോണ്‍സുലര്‍ സേവനങ്ങളില്‍ ഈ മാസം നിയന്ത്രണമുണ്ടാകുമെന്ന് അബുദാബിയിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.

സേവനങ്ങളുടെ ചുമതല ജൂലൈ ഒന്നു മുതല്‍ അല്‍ ഹിന്ദ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് ഏറ്റെടുക്കുന്നതിന്റെ ഭാഗമായി നിലവിലെ കേന്ദ്രങ്ങളില്‍ ജൂണ്‍ അവസാന വാരം അപേക്ഷകള്‍ സ്വീകരിക്കുന്നതിന് താല്‍ക്കാലിക നിയന്ത്രണമുണ്ടാകുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്.

യുഎഇയിലെ 35 ലക്ഷത്തിലേറെ വരുന്ന ഇന്ത്യന്‍ പ്രവാസികളെ ബാധിക്കുന്നതാണ് ഈ മാറ്റം. നിലവില്‍ ഈ സേവനങ്ങള്‍ നല്‍കിവരുന്ന ബിഎല്‍എസ് ഇന്റര്‍നാഷനല്‍, എസ്ജിവൈവിഎസ് ഗ്ലോബല്‍ എന്നിവ ഈ മാസം 25 ലെ പ്രവൃത്തിസമയത്തിന് ശേഷം പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ല.

തുടര്‍ന്ന് 26 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ പൊതുജനങ്ങള്‍ക്കായി സാധാരണ രീതിയിലുള്ള അപോയിന്റ്‌മെന്റുകള്‍ ലഭ്യമായിരിക്കില്ലെന്നും എംബസി വ്യക്തമാക്കി. ജൂലൈ ഒന്നു മുതലുള്ള സേവനങ്ങള്‍ക്കായി അല്‍ ഹിന്ദ് കമ്പനി പുതിയ അപ്പോയിന്റ്‌മെന്റ് പോര്‍ട്ടല്‍ ഉടന്‍ സജ്ജമാക്കുമെന്നാണ് അറിയിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *