ജനിച്ച ഇരട്ടകളാണെന്ന് മിഷേലും ലാവീനിയ ഓസ്ബോണും തിരിച്ചറിഞ്ഞത് 49 -ാം വയസിൽ. അതും ഡിഎൻഎ പരിശോധനയിലൂടെ.വൈദ്യശാസ്ത്രപരമായി രേഖപ്പെടുത്തിയ അത്യപൂർവമായ ഒരു കേസിൽ, ബ്രിട്ടനിൽ ജനിച്ച ഇരട്ട സഹോദരിമാർ 40 -കളുടെ അവസാനത്തിൽ തങ്ങളുടെ അച്ഛൻ ഒരാളല്ലെന്ന് തിരിച്ചറിഞ്ഞപ്പോൾ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. 1976 -ൽ നോട്ടിംഗ്ഹാമിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ജനിച്ച 49 -കാരികളായ മിഷേലും ലാവീനിയ ഓസ്ബോണുമാണ് പതിറ്റാണ്ടുകൾക്ക് ശേഷം നടത്തിയ ഒരു ഡിഎൻഎ പരിശോധനയിൽ തങ്ങൾ ഒരു അമ്മയ്ക്ക് രണ്ട് അച്ഛന്മാരിൽ ഒരേസമയത്ത് ജനിച്ച ഇരട്ടകളാണെന്ന സത്യം തിരിച്ചറിഞ്ഞത്.

ഹെറ്ററോപിറ്റേണൽ സൂപ്പർഫെക്കണ്ടേഷൻ

അമ്മ ഒരാളാണെങ്കിലും ഇരുവരും ജൈവശാസ്ത്രപരമായി അർദ്ധസഹോദരിമാരാണെന്നാണ് ഡിഎൻഎ ഫലങ്ങൾ തെളിയിച്ചത്. ഹെറ്ററോപിറ്റേണൽ സൂപ്പർഫെക്കണ്ടേഷൻ എന്നറിയപ്പെടുന്ന ഒരു അവസ്ഥയാണിത്. ഒരു സ്ത്രീ ഒരു ചക്രത്തിൽ ഒന്നിലധികം – അണ്ഡങ്ങൾ ഉത്പാദിപ്പിക്കുന്നു. ഓരോ അണ്ഡവും വ്യത്യസ്‌ത പുരുഷന്മാരിൽ നിന്നുള്ള ബീജം ഉപയോഗിച്ച് ബീജസങ്കലനം നടത്തുമ്പോളാണ് ഇത്തരമൊരു പ്രതിഭാസം സംഭവിക്കുന്നത്. ആഗോളതലത്തിൽ ഇത്തരത്തിലുള്ള രണ്ട് ഡസനിൽ താഴെ കേസുകൾ മാത്രമേ തിരിച്ചറിഞ്ഞിട്ടുള്ളൂവെന്നും യുകെയിൽ രേഖപ്പെടുത്തിയിട്ടുള്ള ഒരേയൊരു സംഭവമാണിതെന്നും ബിബിസി റിപ്പോർട്ട് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *