തമിഴ്നാട് വാൽപ്പാറയിൽ ടെമ്പോ ട്രാവലർ താഴ്ച്ചയിലേക്ക് മറിഞ്ഞ് 8 മലയാളികൾ മരിച്ചു. വാഹനത്തിൽ 16 പേരാണുണ്ടായിരുന്നത്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. പെരിന്തൽമണ്ണയിൽ നിന്നു വന്ന സഞ്ചാരികളാണ് വാഹനത്തിലുണ്ടായിരുന്നത്.
വിനോദ സഞ്ചാരികളുമായി എത്തിയ ടെമ്പോ ട്രാവലർ പതിമൂന്നാം ഹെയർപിന്നിന്റെ കൈവരിയിൽ ഇടിച്ചാണ് അപകടമുണ്ടായത്.

