നടനും സംവിധായകനുമായ ബാലചന്ദ്രകുമാറിനെ അപകീർത്തിപ്പെടുത്തിയ കേസിൽ നടി മീനു മുനീർ അറസ്റ്റിൽ. കൊച്ചി ഇൻഫോപാർക്ക് സൈബർ പോലീസാണ് നടിയെ അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് കേസ്. അറസ്റ്റ് ചെയ്ത നടിയെ പിന്നീട് ജാമ്യത്തിൽ വിട്ടു.

അതേസമയം, നടനും സംവിധായകനുമായ ബാലചന്ദ്രമേനോനെതിരെയുള്ള ലൈംഗിക അതിക്രമ കേസ് കോടതി അവസാനിപ്പിച്ചിരുന്നു. നടിയുടെ മൊഴിക്കപ്പുറം ബാലചന്ദ്രമേനോനെതിരെയുള്ള ആരോപണങ്ങള്‍ക്ക് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് വഞ്ചിയൂർ മജിസ്ട്രേറ്റ് കോടതിയിൽ അന്തിമ റിപ്പോർട്ട് സമർപ്പിച്ചത്. ഇത് സംബന്ധിച്ച് പരാതിക്കാരിയായ നടിക്ക് കോടതി നോട്ടീസ് നൽകി. തിരുവനന്തപുരത്തെ ഗീത് ഹോട്ടലിൽ വെച്ച് ദുരനുഭവം നേരിട്ടുവെനന്നായിരുന്നു നടി നല്‍കിയ മൊഴി.

2007 ജനുവരിയിൽ ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ച് ബാലചന്ദ്ര മേനോനിൽ നിന്ന് ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നായിരുന്നു ആലുവയില്‍ താമസിക്കുന്ന നടിയുടെ പരാതി. നടന്മാരായ മുകേഷ്, ജയസൂര്യ ഉൾപ്പെടെ ഏഴ് പേര്‍ക്കെതിരെ ആദ്യം പരാതി നല്‍കി. പിന്നീടാണ് സംവിധായകനും നടനുമായ ബാലചന്ദ്ര മേനോനെതിരെ രംഗത്ത് വരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You missed