ആകാശത്തൊട്ടിലിൽ മുടി കുരുങ്ങി 13കാരിക്ക് ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ കനൗജിലാണ് സംഭവം. പെൺകുട്ടിയുടെ മുടി മുഴുവനായും തലയോട്ടിയിൽ നിന്ന് വേർപെട്ടു. ധോനഗറിലെ ഒരു ഉത്സവത്തിനിടെ ശനിയാഴ്ചയാണ് ദാരുണമായ സംഭവം നടന്നത്.ഇതിൻ്റെ വീഡിയോ സമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

ആകാശത്തൊട്ടിലിൽ കറങ്ങുന്നതിനിടെ അനുരാധ കതേരിയ എന്ന പെൺകുട്ടിയുടെ മുടി യന്ത്രത്തിൽ കുടുങ്ങുകയായിരുന്നു. ഇതോടെ, മുടി മുഴുവനായും തലയോട്ടിയിൽ നിന്ന് വേർപെട്ട് രക്തം വാർന്നു. ഉടൻ തന്നെ തൊട്ടിൽ കറക്കം നിർത്തി കുട്ടിയെ പുറത്തെത്തിച്ചു.

മുടി മുഴുവനായും വേർപെട്ട് യന്ത്രത്തിൽ കുടുങ്ങിയത് വീഡിയോയിൽ കാണാം. പുറത്തെത്തിയതും കുട്ടി ബോധരഹിതയായി. കുട്ടിയെ ആദ്യം ഗുർസഹൈഗഞ്ചിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. നില വഷളായതിനാൽ കൂടുതൽ ചികിത്സയ്ക്കായി ലഖ്‌നൗവിലെ പിജിഐയിലേക്ക് മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *