വൈക്കം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തലയാഴം വില്ലേജ് ഉല്ലല മാരാംവീട് ഭാഗത്ത് ചതുരത്തറ വീട്ടിൽ അരുൺ സി തോമസ്(22), തലയാഴം, ഉല്ലല ഭാഗത്ത് രാജ് ഭവൻ വീട്ടിൽ അഖിൽ രാജ് (22), സഹോദരൻ രാഹുൽ രാജ് (24) എന്നിവരെയാണ് വൈക്കം പോലീസ് അറസ്റ്റ് ചെയ്തത്.

ഇവർ കഴിഞ്ഞ ദിവസം വൈകിട്ടോടുകൂടി മരംവീട് പാലത്തിന് സമീപം വച്ച് യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇവർ പഞ്ചറായ ബൈക്ക് തള്ളിക്കൊണ്ട് പോയത് യുവാവ് കണ്ട് ചിരിച്ചു എന്ന് ആരോപിച്ചായിരുന്നു യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്.

പരാതിയെ തുടർന്ന് വൈക്കം പോലീസ് കേസ് രജിസ്റ്റർചെയ്യുകയും മൂവരെയും പിടികൂടുകയുമായിരുന്നു . രാഹുൽ രാജനും,അഖിൽ രാജനും വൈക്കം സ്റ്റേഷനിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വൈക്കം സ്റ്റേഷൻ എസ്.എച്ച്.ഒ രാജേന്ദ്രൻ നായർ ,എസ്.ഐ മാരായ സുരേഷ് എസ്, ഷിബു വർഗ്ഗീസ് എസ്.സി.പി.ഓ മാരായ വിജയ് ശങ്കർ, വരുൺ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. മൂവരേയും കോടതിയിൽ ഹാജരാക്കി.

By Fazil

Leave a Reply

Your email address will not be published. Required fields are marked *

You missed