കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് ആനകല്ല് ഡിവിഷനംഗം തെക്കേമുറിയിൽ വിമലാ ജോസഫ് (58) അന്തരിച്ചു.
കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായിരുന്ന വിമല കേരള കോൺഗ്രസ് എം പ്രതിനിധിയായിരുന്നു. നിലവിൽ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനാണ്.
സംസ്ക്കാരം പിന്നീട്. ഭർത്താവ് റെജി ജോസഫ്. മക്കൾ: ആൻ മരിയ (അയർലൻഡ്), റിങ്കു (സ്വീഡൻ).