കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി മേഖലാ കൺസ്ട്രക്ഷൻ എക്യുപ്പ്മെന്റ് അസോസിയേഷൻ യോഗം ഹിൽഡാ ഓഡിറ്റോറിയത്തിൽ ചേർന്നു.

നിർമ്മാണ മേഖലയിൽ സേവനം ചെയ്തുവരുന്ന ടിപ്പർ ലോറികളെയും ഇതര വാഹനങ്ങളേയും നീതീകരണമില്ലാതെ പരിശോധന നടത്തിയും അന്യായ പിഴ ചുമത്തിയും ദ്രോഹിച്ചും വരുന്ന അധികാരികളുടെ നടപടിയിൽ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

മേഖല പ്രസിഡന്റ് ഇബ്സൺ സലീമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മേഖലാ വൈസ് പ്രസിഡന്റ് കബീർ മുക്കാലി ഉത്ഘാടനം ചെയ്തു.

യോഗത്തിൽ ടോമി പന്തലാനി, വർഗീസ്, സിജു, ഷാർളി, രതീഷ് തുടങ്ങിയവർ പ്രസംഗിച്ചു. ഹക്കീം ഇടക്കുന്നം സ്വാഗതവും രതീഷ് നന്ദിയും പറഞ്ഞു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *