കത്രിക്കടവിലെ അൽ റീം കുഴിമന്തി റെസ്റ്റോറന്റിൽ നിന്ന് ഭക്ഷണം കഴിച്ചവരിൽ ഭക്ഷ്യവിഷബാധ റിപ്പോർട്ട് ചെയ്ത സംഭവത്തിൽ മൂന്ന് പേർക്ക് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചു. ഈ മാസം 10, 11 തീയതികളിൽ ഹോട്ടലിൽ നിന്ന് കുഴിമന്തി ഉൾപ്പെടെയുള്ള വിഭവങ്ങൾ കഴിച്ച അൻപതോളം പേർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.

വയറുവേദന, ഛർദ്ദി, പനി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളോടെ നിരവധി പേർ വിവിധ ആശുപത്രികളിൽ ചികിത്സ തേടി. ആദ്യഘട്ടത്തിൽ പരിശോധിച്ച 15 സാമ്പിളുകളിൽ നിന്നാണ് മൂന്ന് പേരിൽ ഷിഗെല്ല സാന്നിധ്യം കണ്ടെത്തിയത്. പൊന്നുരുന്നി, നെട്ടൂർ, മലയിടംതുരുത്ത് സ്വദേശികളായ മൂന്ന് പേരുടെ പരിശോധനാ ഫലങ്ങളാണ് പോസിറ്റീവായതെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. ശ്രീകേഷ് അറിയിച്ചു.

പരാതികളെ തുടർന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥർ ഹോട്ടലിൽ അടിയന്തര പരിശോധന നടത്തി പ്രവർത്തനം നിർത്തിവെപ്പിച്ചു. ഗുരുതരമായ വീഴ്ചകൾ കണ്ടെത്തിയതിനെ തുടർന്ന് റെസ്റ്റോറന്റിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *