കോട്ടയം ഈരാറ്റുപേട്ട തീക്കോയി മാര്‍മല അരുവിയില്‍ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. ബാംഗ്ലൂർ സ്വദേശിയായ ആഷിലേഷ്(19) ആണ് മരിച്ചത്.
ബാംഗ്ലൂരിൽ നിന്നും വാഗമണ്ണിലേക്ക് 5 അംഗ വിനോദ സഞ്ചാര സംഘത്തിനൊപ്പമാണ് ആഷിലേഷ് എത്തിയത് . ബാംഗ്ലൂർ പി.ഇ.എസ് കോളേജ് വിദ്യാർത്ഥിയാണ് മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
കോട്ടയം ജില്ലയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നായ മാർമല വെള്ളച്ചാട്ടവും അരുവിയും കാണാൻ വിദ്യാർത്ഥികളടക്കം നിരവധി സഞ്ചാരികളാണ് എത്താറുള്ളത്.