തിരുവനന്തപുരം: തിരുവനന്തപുരം വർക്കലയിൽ ട്രെയിനിടിച്ച് രണ്ടു വയസുകാരി മരിച്ചു. അബ്ദുല്‍ അസീസ്– ഇസൂസി ദമ്പതികളുടെ മകള്‍ സോഹ്റിനാണ് മരിച്ചത്.

ഇന്ന് വൈകുന്നേരം 5.30 ഓടെയായിരുന്നു അപകടം. സഹോദരങ്ങൾക്ക് ഒപ്പം കളിക്കുന്നതിനിടെ റെയില്‍വേ ട്രാക്കിന് സമീപമുള്ള വീട്ടില്‍ നിന്നും കുഞ്ഞ് ഗേറ്റ് തുറന്ന് പോകുകയായിരുന്നു. അയിരൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം വർക്കല താലൂക്ക് ആശുപത്രിയിൽ.

By Fazil

Leave a Reply

Your email address will not be published. Required fields are marked *