എരുമേലി: വെറ്ററിനറി ജീവനക്കാർ സഞ്ചരിച്ച ട്രാവലർ അപകടത്തിൽ പെട്ട് ഒരാൾ മരിച്ചു. കാഞ്ഞിരപ്പള്ളി സർക്കാർ മൃഗാശുപത്രിയായ ആർഎഎച്ച്സി യിലെ ക്ലാർക്ക് ചേർപ്പുങ്കൽ കൊഴുവനാൽ സ്വദേശി ഗോകുൽഭവനിൽ ഗോകുൽ ശങ്കർ (36) ആണ് മരിച്ചത്.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെ എരുമേലി – മുക്കൂട്ടുതറ ശബരിമല പാതയിൽ ചെമ്പകപ്പാറയിൽ വെച്ചായിരുന്നു അപകടം. മുക്കൂട്ടുതറ മേഖലയിൽ സർക്കാർ ഡിസ്പെൻസറികളിൽ മരുന്നുകൾ എത്തിച്ച ശേഷം തിരികെ മടങ്ങുമ്പോഴായിരുന്നു അപകടം. മഴയിൽ വാഹനം തെന്നി നിയന്ത്രണം തെറ്റി മരത്തിൽ ഇടിയ്ക്കുകയായിരുന്നു.

മരിച്ച ഗോകുൽ അവിവാഹിതനാണ്. ഒപ്പമുണ്ടായിരുന്ന സഹപ്രവർത്തകൻ അനിമോൻ 35) വെറ്ററിനറി വകുപ്പിലെ ഡ്രൈവർ ബിജു തോമസ് (52) എന്നിവരെ പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

By Fazil

Leave a Reply

Your email address will not be published. Required fields are marked *