മുണ്ടക്കയം: വനിതാസുഹൃത്തിനോടൊപ്പം ഹോട്ടലിൽ മുറിയെടുത്ത മദ്ധ്യവയസ്കൻ ദുരൂഹസാഹചര്യത്തിൽ മരിച്ചു.
വൈക്കം ഞീഴൂർ സ്വദേശി മാടപ്പള്ളിയിൽ ചിഞ്ചുകുമാറാണ്(45) മരിച്ചത്. കടുത്തുരുത്തി സ്വദേശിനിയായ വനിതാ സുഹൃത്തിനോടൊപ്പം ഇന്നലെയാണ് ശിഞ്ചുകുമാർ ദേശീയപാതയോരത്തെ ഹോട്ടലിൽ മുറിയെടുത്തത്.
ഇന്ന് ശിഞ്ചുകുമാറിന് ശാരീരക അസ്വസ്ഥകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ഹോട്ടൽ ജീവനക്കാരെ വിവരമറിയിക്കുകയും ഇവർ മുണ്ടക്കയം ഈസ്റ്റിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.
ഹൃദയാഘാതമാണ് മരണകാരണമെന്നുംആശുപത്രിയിലെത്തിക്കുന്നതിനു മുമ്പ് മരണം സംഭവിച്ചിരുന്നതായും മുണ്ടക്കയം പോലീസ് അറിയിച്ചു. അസ്വഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.


