തനിക്കെതിരെ കെബി ഗണേഷ് കുമാര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാനില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ജനാധിപത്യം ഇല്ലാത്തിടത്ത് അതിനെതിരേ ആക്ഷേപം ഉള്ളവര്‍ക്ക് കേസ് കൊടുക്കാം. അവര്‍ കൊടുക്കട്ടേ. അയാള്‍ പറയുന്നതിന് മറുപടി പറയാന്‍ ഞാനില്ലെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞു. ചങ്ങനാശേരിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
അങ്ങേര് തന്നെ അങ്ങേരുടെ അച്ഛനെ കുറിച്ച് വ്യക്തിപരമായ ആക്ഷേപങ്ങള്‍ പറഞ്ഞിട്ടില്ലേ’യെന്നും സുകുമാരന്‍ നായര്‍ ചോദിച്ചു. ‘എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയും എന്‍എസ്എസിനെയും സ്നേഹിച്ച് വേണം നീ ജീവിക്കാന്‍ എന്ന് അച്ഛന്‍ ഉപദേശം തന്നിട്ടുണ്ട്. ഞാന്‍ അത് അനുസരിച്ച് ചെയ്യും എന്ന് പറഞ്ഞത് ഈയിടയല്ലേ’- ഗണേഷ്‌കുമാറിനെ ലക്ഷ്യമിട്ട് സുകുമാരന്‍ നായര്‍ പറഞ്ഞു. പിതൃസ്ഥാനത്ത് കാണുന്നുവെന്ന് പറഞ്ഞയാള്‍ ഇപ്പോള്‍ എന്തുകൊണ്ടാകും ഇങ്ങനെ വിമര്‍ശിക്കുന്നത് എന്ന ചോദ്യത്തിന് ഇപ്പോള്‍ തോന്നിയിട്ടുണ്ടാവും പിതൃസ്ഥാനത്ത് അല്ലെന്ന്. അതുകൊണ്ടാകുമെന്നായിരുന്നു സുകുമാരന്‍ നായരുടെ മറുപടി.
’64 വര്‍ഷമായി ഇതിനകത്ത് കയറിയിട്ട്. ഒരുത്തന്‍ വിചാരിച്ചാലും എനിക്കെതിരേ ഗൂഢാലോചന വെക്കാന്‍ പറ്റിയ തെറ്റൊന്നും എന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. ഗണേഷിന് കോടതിയില്‍ പോകാമല്ലോ. കോടതിയില്‍ എന്താണ് പോകാത്തത്. അനധികൃതമായി ഒരാള്‍ക്കും നിയമനം കൊടുത്തിട്ടില്ല. എന്‍എസ്എസിനെ ഇല്ലാതാക്കാന്‍ ഒരുകൂട്ടര്‍ കേസുമായി നടക്കുന്നു’ സുകുമാരന്‍ നായര്‍ പറഞ്ഞു

