ഈരാറ്റുപേട്ട: ഫുട്ബോൾ കളിക്കിടെയുണ്ടായ വാക്ക് തർക്കത്തെ തുടർന്ന് 11 വയസ്സുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിടനാട് ടൗണിൽ വാടകയ്ക്ക് താമസിക്കുന്ന വട്ടോടിപറമ്പിൽ സുഭാഷിന്റെ മകൻ ആമോസ് ആണ് മരിച്ചത്. തിടനാട് ഗവ. സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിയാണ്.

വൈകുന്നേരം സ്കൂൾ വിട്ട ശേഷം സുഹൃത്തുക്കൾക്കൊപ്പം ഫുട്ബോൾ കളിക്കുന്നതിനിടെ ആമോസ് സഹോദരനുമായി വാക്ക് തർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതേത്തുടർന്നുണ്ടായ മനോവിഷമത്തിൽ കുട്ടി കളിസ്ഥലത്തു നിന്നും മാറി വീടിനകത്ത് കയറി വാതിലടയ്ക്കുകയായിരുന്നു. പിന്നീട് കളി കഴിഞ്ഞ് വീട്ടിലെത്തിയ സഹോദരനാണ് ആമോസിനെ മുറിക്കുള്ളിൽ കഴുത്തിൽ തോർത്ത് മുറുക്കിയ നിലയിൽ കണ്ടെത്തിയത്. ഈ സമയം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവ് സുഭാഷും ചേർന്ന് കുട്ടിയെ ഉടൻ തന്നെ ഭരണങ്ങാനത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/C6F2nHPeZGuKXDJ50XOHv6?s=cl&p=a&mlu=3

ശ്രദ്ധിക്കുക: മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർ ഒന്നിനും പരിഹാരമല്ല ജീവനൊടുക്കൽ എന്ന് തിരിച്ചറിയുക. സഹായം ആവശ്യമുള്ളവർ ദയവായി താഴെ പറയുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളിൽ ബന്ധപ്പെടുക:

ദിശ ഹെൽപ്പ്‌ലൈൻ: 1056, 0471-2552056 മൈത്രി: 0484-2540530

Leave a Reply

Your email address will not be published. Required fields are marked *