ഡൽഹിയിൽ സി.ജെ.പി സമരത്തിൽ പങ്കെടുത്ത സ്ത്രീകൾക്കെതിരെ ലൈംഗികാധിക്ഷേപവും വിദ്വേഷപരാമർശവും നടത്തിയ സംഘ്പരിവാർ സൈദ്ധാന്തികൻ ടി.ജി. മോഹൻദാസിന് ജാമ്യം. പ്രായവും ആരോഗ്യവും പ്രിഗണിച്ചാണ് കോടതി ജാമ്യം നൽകിയത്. ജാമ്യം നൽകുന്നതിനെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തെങ്കിലും ജാമ്യം നൽകുകയായിരുന്നു. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടരുതെന്ന് കോടതി പ്രതിയോട് ആവശ്യപ്പെട്ടു.

ഇയാൾക്കെതിരെ ജാമ്യമില്ലാത്ത വകുപ്പുകൾ അടക്കം നാലു കേസുകൾ ചുമത്തിയിരുന്നു. ബി.എൻ.എസ്. 192 പ്രകാരം കലാപാഹ്വാനം, ബി.എൻ.എസ്. 353(1) ബി പ്രകാരം വിവിധ മതവിഭാഗങ്ങൾ തമ്മിൽ ശത്രുതയുണ്ടാക്കും വിധം പ്രവർത്തിക്കുക (ജാമ്യം കിട്ടാത്ത കുറ്റമാണ്), ബി.എൻ.എസ്. 79 പ്രകാരം സ്ത്രീത്വത്തെ അപമാനിക്കുക, കേരളാ പൊലീസ് ആക്ട് പ്രകാരം ക്രമസമാധാനം തകർക്കുന്ന വിധം പെരുമാറുക എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. ഇന്ന് രാവിലെയാണ് മോഹൻദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *