മലയാളത്തിന്റെ പ്രിയ സാഹിത്യകാരി പി. വത്സല (85) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് മുക്കം കെഎംസിടി മെഡിക്കൽ കോളേജിലായിരുന്നു അന്ത്യം. കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.

കേ​ര​ള സാ​ഹി​ത്യ അ​ക്കാ​ദ​മി അ​വാ​ർഡ്, എഴുത്തച്ഛൻ പുരസ്കാരം, മുട്ടത്തുവർക്കി അവാർഡ്, സി വി കുഞ്ഞിരാമൻ സ്മാരക അവാർഡ് തുടങ്ങി നി​ര​വ​ധി പുര​സ്‌​കാ​ര​ങ്ങ​ൾ ല​ഭി​ച്ചിട്ടുണ്ട്.

ഇരുപതോളം നോവലുകളും മുന്നൂറിലേറെ ചെറുകഥകളും ബാലസാഹിത്യകൃതികളും ജീവചരിത്ര ഗ്രന്ഥങ്ങളും യാത്രാവിവരണങ്ങളും എഴുതി. വയനാട്ടിലെ ആദിവാസി ജീവിതത്തെ അടിസ്ഥാനമാക്കി രചിച്ച ‘നെല്ല്’ എന്ന നോവലിലൂടെയാണ് എഴുത്തിന്റെ ലോകത്ത് ശ്രദ്ധേയയായത്.

കാനങ്ങോട്ടു ചന്തുവിന്റെയും പത്മാവതിയുടേയും മകളായി 1938 ഏപ്രില്‍ 4-ന്‌ കോഴിക്കോട് ജനനം. എം. അപ്പുക്കുട്ടിയായിരുന്നു ജീവിത പങ്കാളി. സംസ്കാരം മറ്റന്നാൾ.

Leave a Reply

Your email address will not be published. Required fields are marked *