ജൂൺ ഒന്ന് മുതൽ, അതായത് നാളെ മുതൽ ചില സ്മാർട്ട്ഫോൺ മോഡലുകളിൽ വാട്ട്സ്ആപ്പ് ലഭിക്കില്ലെന്നാണ് മെറ്റ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. ഉയ്യോ! പെട്ടോ? എന്റെ ഫോണിലും അപ്പോളിനി വാട്ട്സ്ആപ്പ് കിട്ടില്ലേ? ഇതാണോ ഇപ്പോൾ നിങ്ങൾ ചിന്തിക്കുന്നത്.

എന്നാൽ പേടിക്കേണ്ട! അങ്ങനെ എല്ലാ ഫോണിലും വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമാകില്ല. ചില ആപ്പിൾ ഡിവൈസുകളിലാണ് ഇനി വാട്ട്സ്ആപ്പ് പണിമുടക്കുന്നത്. iOS 15.1 അല്ലെങ്കിൽ അതിന് മുമ്പുള്ള പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോണുകളിലാണ് ജൂൺ 1 മുതൽ വാട്ട്സ്ആപ്പ് പ്രവർത്തനരഹിതമാകുന്നത്.

അതായത് ഏറ്റവും പുതിയ iOS പതിപ്പുകളിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ കഴിയാത്ത ആറ് ഐഫോൺ മോഡലുകളിൽ വാട്ട്സ്ആപ്പ് ഇനി പ്രവർത്തിക്കില്ലെന്ന് അർഥം. ഐഫോൺ 5എസ്, ഐഫോൺ 6, ഐഫോൺ 6 പ്ലസ്, ഐഫോൺ 6എസ്, ഐഫോൺ 6എസ് പ്ലസ്, ഐഫോൺ എസ്ഇ എന്നീ മോഡലുകളിലാണ് വാട്ട്സ്ആപ്പ് പ്രവർത്തനം അവസാനിപ്പിക്കുന്നത്.

എന്നിരുന്നാലും, ഈ ഐഫോൺ മോഡലുകൾ iOS 15.8.4-ലേക്ക് അപ്ഡേറ്റ് ചെയ്യാൻ കഴിയും. എങ്കിലും വാട്ട്സ്ആപ്പിനുള്ള പിന്തുണ അധികകാലം ലഭിച്ചേക്കില്ല.അതുകൊണ്ട് തന്നെ, ഈ ഐഫോൺ മോഡലുകൾ നിലവിലുള്ള ഉപയോക്താക്കൾ മറ്റൊരു ഐഫോണിലേക്കോ ആൻഡ്രോയിഡ് ഫോണിലേക്കോ അപ്ഗ്രേഡ് ചെയ്യാൻ ശ്രമിക്കണം.

Leave a Reply

Your email address will not be published. Required fields are marked *