തിരുവനന്തപുരം: സംസ്ഥാനത്തെ കടുത്ത ചൂടിന് ആശ്വാസമായി ഇന്നു മുതല്‍ മഴ പെയ്യുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ശനിയാഴ്ച മുതല്‍ മഴ ശക്തമാകുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കഴിഞ്ഞ രാത്രി മധ്യകേരളത്തില്‍ പലയിടത്തും മഴ ലഭിച്ചത് ചൂടിന് ആശ്വാസം നല്‍കിയിരുന്നു. ശനിയാഴ്ച ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ടുണ്ട്. വരുംദിവസങ്ങളില്‍ മധ്യകേരളത്തിലും വടക്കന്‍ ജില്ലകളിലും മഴയുണ്ടാകും. യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചയിടങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാകും. ഇതോടൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടായേക്കും.

ഈ മാസം അവസാനത്തോടെ കാലവര്‍ഷം പൂര്‍ണമായി പിന്മാറി, തുലാവവര്‍ഷം വരുമെന്നാണ് പ്രതീക്ഷ. ഇത് കൂടുതല്‍ മഴ പെയ്യുന്നതിന് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *