പാലാ: കാഞ്ഞിരപ്പള്ളിയിൽ വിറകെടുക്കുന്നതിനിടെ പാമ്പ് കടിയേറ്റ ഡൽഹി സ്വദേശി ചികിത്സയിൽ. ഡൽഹി സ്വദേശിയായ രാജ്കുമാർ (50) എന്നയാൾക്കാണ് പാമ്പ് കടിയേറ്റത്. ഇദ്ദേഹത്തെ വിദഗ്ധ ചികിത്സയ്ക്കായി ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ കാഞ്ഞിരപ്പള്ളിയിലെ മലനാട് ഭാഗത്ത് വെച്ചായിരുന്നു സംഭവം.

അടുപ്പ് കത്തിക്കുന്നതിനായി വിറക് ശേഖരിക്കുകയായിരുന്നു രാജ്കുമാർ. വിറകിനിടയിൽ ഇരുന്ന പാമ്പ് ഇദ്ദേഹത്തിന്റെ കയ്യിൽ കടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. കടിയേറ്റ ഉടൻ തന്നെ കൂടെയുണ്ടായിരുന്നവർ പ്രാഥമിക ശുശ്രൂഷകൾ നൽകുകയും ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

മാർ സ്ലീവാ മെഡിസിറ്റിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ട രാജ്കുമാർ നിലവിൽ നിരീക്ഷണത്തിലാണ്. ഇദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ ക്രിട്ടിക്കൽ ടൈംസ് ന്യൂസിനോട് പറഞ്ഞു. മഴക്കാലം ആരംഭിച്ചതോടെ വിറകുപുരകളിലും മറ്റും പാമ്പുകളുടെ ശല്യം വർധിച്ചിട്ടുണ്ട്. ഇത്തരം സാഹചര്യങ്ങളിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവിഭാഗം നിർദ്ദേശം നൽകിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *