കൊച്ചി: പുഴയില്‍ മുങ്ങിത്താഴ്ന്നു മരണത്തെ മുഖാമുഖം കണ്ട കുടുംബത്തിലെ മൂന്നുപേരെ സാഹസികമായി രക്ഷപ്പെടുത്തി പെന്തിട്ട ഷാജി. കുളിക്കാനിറങ്ങുന്നതിനിടെ അടിയൊഴുക്കില്‍പ്പെട്ട നാലരവയസ്സുകാരിയെയും രക്ഷിക്കാന്‍ പുഴയിലേക്ക് എടുത്ത ചാടിയ ബന്ധുക്കളെയുമാണ് ഷാജി സാഹസികമായി രക്ഷപ്പെടുത്തിയത്.

ഇന്നലെ രാവിലെ മൂവാറ്റുപുഴയാറിലെ പുളിക്കല്‍ കടവിലായിരുന്നു അപകടം. പായിപ്ര പേഴയ്ക്കാപ്പിള്ളി സ്വദേശി നിസാറും ഭാര്യയും നിസാറിന്റെ സഹോദരിയുടെ മകളുമാണ് പുഴയില്‍ മുങ്ങിത്താഴ്ന്നത്. മൂവാറ്റുപുഴയാറില്‍ കുളിക്കാന്‍ എത്തിയതായിരുന്നു ആറംഗസംഘം. കടവിലിരിക്കുകയായിരുന്ന കുട്ടി അബദ്ധത്തില്‍ കാല്‍ വഴുതി ആഴമേറിയ കയത്തിലേക്കും അടിയൊഴുക്കിലേക്കും വീഴുകയായിരുന്നു.

കുട്ടിയെ രക്ഷിക്കാന്‍ നീന്തലറിയാത്ത നിസാര്‍ പുഴയിലേക്ക് ചാടിയെങ്കിലും ശക്തമായ ഒഴുക്കില്‍ മുങ്ങിത്താഴാന്‍ തുടങ്ങി. ഭര്‍ത്താവും കുട്ടിയും പുഴയില്‍ മുങ്ങുന്നതുകണ്ട് പരിഭ്രാന്തിയിലായി നിസാറിന്റെ ഭാര്യയും നീന്തല്‍ അറിയില്ലെങ്കിലും പുഴയിലേക്ക് ചാടി. കുട്ടിയുടെ ഗര്‍ഭിണിയായ അമ്മയും സ്ഥലത്തുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *