പള്ളിക്കത്തോട്: മാർ സ്ലീവാ മെഡിസിറ്റി പാലായുടെ നേതൃത്വത്തിൽ അരവിന്ദ വിദ്യാമന്ദിരം സീനിയർ സെക്കൻഡറി സ്കൂൾ മാതൃസമിതിയുമായി സഹകരിച്ച് സൗജന്യ സ്തനാർബുദ ബോധവൽക്കരണ ക്ലാസും എ.ഐ. തെർമൽ ഇമേജിങ് പരിശോധനയും മാമോഗ്രാം പരിശോധനയും നടത്തി.
സാമൂഹിക പ്രവർത്തകയും കാൻസർ ബോധവൽക്കരണ അംബാസഡറുമായ നിഷ ജോസ് കെ. മാണി ഉദ്ഘാടനം ചെയ്തു. മാർ സ്ലീവാ മെഡിസിറ്റിയിലെ ഓങ്കോളജിസ്റ്റ് ഡോ. എൽന അന്ന ജേക്കബ് ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ പ്രിൻസിപ്പൽ ആർ.സി. കവിത, മാതൃസമിതി പ്രസിഡന്റ് ഡോ. അപർണ ഹരികുമാർ എന്നിവർ പ്രസംഗിച്ചു.


