ചിക്കൻ മന്തി കഴിക്കുന്ന ശ്രീകൃഷ്‌ണനെ ചിത്രീകരിച്ച് വിഷു ആശംസ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചതിന് റസ്റ്ററന്റ് ഉടമ അറസ്റ്റില്‍. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെയാണ് അറസ്റ്റ് ചെയ്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിന് ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് പ്രകാരമാണ് കേസ്. ശ്രീകൃഷ്ണന് മുന്നിൽ കുഴിമന്തി വെച്ചാണ് പോസ്റ്റർ തയ്യാറാക്കിയത്.

ബോധപൂർവം ചെയ്തതല്ലെന്നും സോഷ്യൽ മീഡിയ പോസ്റ്റ് തയാറാക്കുന്നത് ഫ്രീലാൻസറെ ഏൽപ്പിച്ചതാണെന്നുമാണ് ഹോട്ടൽ ഉടമകളുടെ വിശദീകരണം. തണ്ണീർമുക്കം സ്വദേശിയായ അഭിഭാഷകൻ എംവി ബിജു നൽകിയ പരാതിയിലാണ് കേസ്. ഒരു വർഷം വരെ ശിക്ഷ കിട്ടാവുന്ന വകുപ്പാണ് ചുമത്തിയത്. വൈകിട്ട് വി എച്ച് പി നേതൃത്വത്തിൽ ഹോട്ടലിന് മുന്നിൽ പ്രതിഷേധിക്കും.

Leave a Reply

Your email address will not be published. Required fields are marked *