ബാംഗ്ലൂർ: ഇന്ത്യൻ പ്രീമിയർ ലീഗിൽ കിരീടം നേടാനായിട്ടില്ലെങ്കിലും വൻ ആരാധക പിന്തുണയുള്ള ടീമാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. 2008-ലെ ആദ്യ സീസൺ മുതൽ ഐപിഎല്ലിൻ്റെ ഭാഗമായ ടീം ‘ആർസിബി’ എന്ന ചുരുക്കപ്പേരിലാണ് അറിയപ്പെടുന്നത്. പുതിയ സീസൺ തുടങ്ങാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, ഫാഫ് ഡു പ്ലെസിസിൻ്റെ നേതൃത്വത്തിലുള്ള ടീം ചെന്നൈ സൂപ്പർ കിംഗ്സിനെതിരെ നേരിടാൻ ഒരുങ്ങുകയാണ്. മാർച്ച് 22 ന് എംഎ ചിദംബരം സ്റ്റേഡിയത്തിലാണ് ഗ്ലാമർ പോരാട്ടം.

മത്സരം തുടങ്ങുന്നതിന് മുമ്പ് വലിയ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ടീം. ആരാധകരുടെ സ്വന്തം ‘ആർസിബി’ പേര് മാറ്റാൻ ഒരുങ്ങുന്നതായാണ് സൂചന. ‘റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍’ എന്ന പേര് ‘റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരു’ എന്നാക്കിയേക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് ഫ്രാഞ്ചൈസി. 2014ൽ ‘ബാംഗ്ലൂർ’ നഗരത്തിൻ്റെ പേര് ഔദ്യോഗികമായി ‘ബംഗളൂരു’ എന്നാക്കി മാറ്റിയെങ്കിലും റോയൽ ചലഞ്ചേഴ്സ് തങ്ങളുടെ പേരിൽ മറ്റം വരുത്തിയിരുന്നില്ല.

ഇതു സംബന്ധിച്ച് ഒരു പ്രൊമോ വീഡോ ആര്‍സിബി സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ പങ്കുവച്ചിട്ടുണ്ട്. കന്നഡ സൂപ്പര്‍ താരം റിഷഭ് ഷെട്ടിയാണ് വീഡിയോയിലെ പ്രധാന ആകര്‍ഷണം. മാര്‍ച്ച് 19-നായിരിക്കും പുതിയ പേര് ആര്‍സിബി ഔദ്യോഗികമായി പ്രഖ്യാപിക്കുക. പേരുമാറ്റം ഇനി ഭാഗ്യം കൊണ്ടുവരുമോയെന്നാണ് ആരാധക ലോകം ഉറ്റുനോക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *