കോട്ടയം:ചൂഷകരില്ലാത്ത ലോകം ചൂഷണമില്ലാത്ത തൊഴിലിടം എന്ന പ്രമേയമുയർത്തി സോഷ്യൽ ഡെമോക്രറ്റിക് ട്രേഡ് യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ടൗണിൽ മെയ് ദിന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു.എസ്.ഡി. റ്റി.യു സംസ്ഥാന സമിതിയംഗം ജലീൽ കടക്കൽ ഉദ്ഘടാനം ചെയ്ത് സംസാരിച്ചു.
തൊഴിലില്ലായ്മയുടെ രൂക്ഷ ഭാവത്തിൽ രാജ്യം മുന്നോട്ട് പോകുമ്പോൾ അധ്വാനിക്കുന്ന പൗരന്റെ അവകാശങ്ങൾ പോലും സംരക്ഷിക്കപ്പെടാൻ കഴിയാത്ത കേന്ദ്ര സംസ്ഥാന സർക്കാരുകൾ തെഴിലാളികളോട് മാത്രമല്ല രാജ്യത്തോട് കാണിക്കുന്ന വഞ്ചനയാണെന്ന് അദ്ദേഹം അഭിപ്രായപെട്ടു.

എസ്. ഡി.റ്റി.യു കോട്ടയം ജില്ലാ പ്രസിഡന്റ് കോയ വൈക്കം പൊതുസമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി റസ്സി പറക്കവെട്ടി സ്വാഗതം ആശംസിച്ച യോഗത്തിൽ ജില്ലാ ട്രഷറർ നിജിൽ കോട്ടയം,ജില്ലാ കമ്മിറ്റിയംഗങ്ങളായ അനീഷ് തെങ്ങണ, കോട്ടയം ഏരിയ പ്രസിഡന്റ് ബൈജു കോട്ടയം തുടങ്ങിയവർ സംസാരിച്ചു.
