മുല്ലപ്പെരിയാർ കുറ്റിപ്ലാങ്ങാട് കലവറയിൽ ബിനുമോൻ (സാബു–44) എന്ന പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വീടിന്റെ മുറ്റത്ത് പകൽസമയത്തും ലൈറ്റ് തെളിഞ്ഞുകിടക്കുന്നതും വീട്ടിൽനിന്ന് ദുർഗന്ധം വമിക്കുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് സമീപത്തെ വീട്ടിൽ താമസിക്കുന്ന സഹോദരി നടത്തിയ പരിശോധനയിലാണ് ബിനുമോനെ മരിച്ച നിലയിൽ കണ്ടെത്തിയത്.സംഭവത്തിൽ പെരുവന്താനം പൊലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്. ഭാര്യ: സൗമ്യ (ഗവ. പ്രസ്, കോട്ടയം). മക്കൾ: മിത്ര, മിറാഷ്.

