ന്യൂഡൽഹി: വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിൻ്റെ കാലാവധിയിൽ മാറ്റങ്ങളുമായി കേന്ദ്ര സർക്കാർ. ഇനിമുതൽ വാഹനങ്ങളുടെ പുക പരിശോധന സർട്ടിഫിക്കറ്റിന്റെ കാലാവധി വാഹനത്തിന്റെ്റെ പഴക്കവും എൻജിൻ നിലവാരവും അനുസരിച്ചാകും കണക്കാക്കുക. ഇതുവരെ ഒരേ കാറ്റഗറിയിലെ എല്ലാ വാഹനങ്ങൾക്കും ഒരേപോലെയായിരുന്നു നിയമം. പുതിയ നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.

ആറ് വർഷം വരെ പഴക്കമുള്ള BS-VI വാഹനങ്ങൾ പുതിയ നിയമപ്രകാരം 3 വർഷം കൂടുമ്പോൾ മാത്രം പുകപരിശോധന നടത്തി പിയുസി സർട്ടിഫിക്കറ്റ് (പൊല്യൂഷൻ അണ്ടർ കൺട്രോൾ) നേടിയാൽ മതി.
ആറ് മുതൽ 10 വർഷം വരെ പഴക്കമുള്ള BS-VI സ്വകാര്യ വാഹനങ്ങൾക്ക് ഒരു വർഷമാണ് സർട്ടിഫിക്കറ്റ് കാലാവധി.
10 വർഷത്തിന് മുകളിലുള്ള BS-VI വാഹനങ്ങൾക്ക് ആറ് മാസം കൂടുമ്പോൾ പരിശോധന നടത്തണം.
ആറ് വർഷം വരെ പഴക്കമുള്ള BS-VI വാണിജ്യ വാഹനങ്ങളിൽ ടാക്സികൾ, ചരക്ക് വാഹനങ്ങൾ തുടങ്ങിയവക്ക് രണ്ട് വർഷമാണ് പുതിയ കാലാവധി.
വാഹനങ്ങൾക്ക് നിലവിൽ കാലാവധിയുള്ള പുകപരിശോധന സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് തീരുന്നത് വരെ ഉപയോഗിക്കാം.
എല്ലാ BS-I, BS-II, BS-III വാഹനങ്ങൾക്കും ഇനി മുതൽ മൂന്നുമാസം കൂടുമ്പോൾ പുകപരിശോധന നടത്തണം. ഇത് വരെ ആറ് മാസമായിരുന്നു ഈ വിഭാഗങ്ങളിലെ വാഹനങ്ങൾക്ക് സർട്ടിഫിക്കറ്റ് കാലാവധി.


