കാഞ്ഞിരപ്പള്ളി: കോൺഗ്രസ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി പേട്ടക്കവലയിൽ നടന്ന ചടങ്ങ് കാഞ്ഞിരപ്പള്ളി എം.എൽ.എ. പ്രൊഫ. റോണി കെ. ബേബി ഉദ്ഘാടനം ചെയ്തു.

അഡ്വ. ജീരാജ് മുഖ്യപ്രഭാഷണം നടത്തി. ഉമ്മൻചാണ്ടി കേരള രാഷ്ട്രീയത്തിലെ ജനകീയ മുഖമായിരുന്നുവെന്നും സാധാരണക്കാരുടെ പ്രശ്നങ്ങൾ നേരിട്ട് കേട്ട് പരിഹാരം കണ്ടെത്താൻ എപ്പോഴും മുൻകൈ എടുത്ത നേതാവായിരുന്നുവെന്നും അനുസ്മരണ പ്രഭാഷകർ പറഞ്ഞു. ജനസമ്പർക്ക പരിപാടികളിലൂടെ ജനങ്ങളുമായി ആത്മബന്ധം സ്ഥാപിച്ച അദ്ദേഹത്തിന്റെ സേവനങ്ങളും വികസന കാഴ്ചപ്പാടും പുതുതലമുറയ്ക്ക് മാതൃകയാണെന്നും അവർ അനുസ്മരിച്ചു.

മണ്ഡലം പ്രസിഡന്റുമാരായ ബിജു പത്യാല, അബ്ദുൽ പത്താക്ക്, പഞ്ചായത്ത് പ്രസിഡന്റ് സുനി പത്യാല, വൈസ് പ്രസിഡന്റ് സുനിൽ തേനംമാക്കൽ എന്നിവർ സംസാരിച്ചു. കോൺഗ്രസ് ബ്ലോക്ക്, മണ്ഡലം ഭാരവാഹികൾ, വിവിധ പോഷകസംഘടനാ പ്രതിനിധികൾ, പാർട്ടി പ്രവർത്തകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

You missed