ശബരിമല തീർത്ഥാടന പാതയായ എരുമേലി പമ്പ റോഡിൽ ആലപ്പാട് ജംഗ്ഷനിൽ വാഹനാപകടം. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. രക്ഷാപ്രവർത്തനം ഇപ്പോഴും നടക്കുകയാണ്.

പ്ലാപ്പള്ളി ഇറക്കത്തിൽ ഇറങ്ങി വരുകയായിരുന്ന ഫയർ ഫോഴ്സിന്റെ വാഹനം നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിൽ ഇടിക്കുകയായിരുന്നു. ശബരിമല ദർശനത്തിനായി പോകുകയായിരുന്ന തീർത്ഥാടകരുടെ രണ്ട് ബസുകൾക്കും, ഒരു മിനി ബസിലും ഇടിക്കുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.

