കാഞ്ഞിരപ്പള്ളി: അന്തരിച്ച കോൺഗ്രസ് കാഞ്ഞിരപ്പള്ളി ബ്ലോക്ക് വൈസ് പ്രസിഡന്റ് ഒ.എം. ഷാജിയുടെ (ഒ.എം.എസ്) ഓർമ്മ പുതുക്കി കാഞ്ഞിരപ്പള്ളിയിൽ അനുശോചന യോഗം ചേർന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ അപ്രതീക്ഷിതമായി വേർപിരിഞ്ഞ തങ്ങളുടെ പ്രിയപ്പെട്ട ‘ഷാജി അണ്ണന്റെ’ വിയോഗം സൃഷ്ടിച്ച ഞെട്ടലിൽ നിന്നും പ്രവർത്തകരും നാട്ടുകാരും ഇനിയും മുക്തരായിട്ടില്ല. അസുഖക്കിടക്കയിൽ നിന്നും അദ്ദേഹം അതിവേഗം തിരിച്ചുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന അനുയായികൾക്ക് വിധി മറ്റൊന്നായതിന്റെ സങ്കടം ഇനിയും മാറിയിട്ടില്ല.

കാഞ്ഞിരപ്പള്ളിയിൽ കോൺഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി അഹോരാത്രം പ്രയത്നിച്ച ജനകീയനായ നേതാവായിരുന്നു ഒ.എം. ഷാജി. കാഞ്ഞിരപ്പള്ളി നൈനാർ ജുമാ മസ്ജിദിലെ കബറടക്ക ചടങ്ങുകൾക്ക് ശേഷമാണ് ഇന്ന് ഉച്ചകഴിഞ്ഞ് കാഞ്ഞിരപ്പള്ളി പേട്ട കവലിൽ പൊതു അനുശോചന യോഗം സംഘടിപ്പിച്ചത്.

📌വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക👇https://chat.whatsapp.com/LCu4j6ChJqn9rSBZDjrnbc?mode=gi_t

വികാരനിർഭരമായ ചടങ്ങിൽ പാർട്ടി നേതാക്കളും പ്രവർത്തകരും നാട്ടുകാരും ഉൾപ്പെടെ വൻ ജനവലി പങ്കെടുത്തു. ആന്റോ ആന്റണി എം.പി അനുശോചന യോഗം ഉദ്ഘാടനം ചെയ്തു. കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുന്നി പത്യാല യോഗത്തിൽ അധ്യക്ഷത വഹിച്ചു. നാടിന്റെയും പാർട്ടിയുടെയും വളർച്ചയ്ക്ക് ഒ.എം. ഷാജി നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്നും അദ്ദേഹത്തിന്റെ വിയോഗം നികത്താനാവാത്ത നഷ്ടമാണെന്നും നേതാക്കൾ അനുസ്മരിച്ചു.

updating..

Leave a Reply

Your email address will not be published. Required fields are marked *